ശ്രീനഗറിൽ ഭീകരാക്രമണം; സ്ഫോടനം ലക്ഷ്യമിട്ടത് സുരക്ഷാ സേനയെ
ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന് (ടിആർസി) സമീപമുണ്ടായ സ്ഫോടനത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ സേനയും മെഡിക്കൽ സംഘവും ഉടൻ സംഭവസ്ഥലത്തെത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ALSO READ: രണ്ടു ഭീകരരെ വധിച്ച് സൈന്യം; ശ്രീനഗറില്‍ രണ്ടര വര്‍ഷത്തിനുശേഷം ഏറ്റുമുട്ടല്‍
ആകാശവാണി സ്റ്റേഷന് പുറത്തുള്ള സിആർപിഎഫ് ബങ്കറിന് നേരെയാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. പരുക്കേറ്റവരിൽ അധികവും പ്രദേശവാസികളെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച മാർക്കറ്റ് നടക്കുന്ന സമയത്താണ് സ്ഫോടനമുണ്ടായത്. അതാണ് കൂടുതൽ സാധാരക്കാർക്ക് പരുക്കേൽക്കാൻ കാരണമായത്.
ALSO READ: ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും
സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ തീവ്രവാദികൾ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡിൽ പതിക്കുകയായിരുന്നു. സ്‌ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തുകയും സാധനങ്ങൾ വാങ്ങാനെത്തിയവർ രക്ഷപ്പെടാനായി ചിതറി ഓടുകയായിരുന്നു. ലഷ്‌കർ ഇ തൊയ്ബയുടെ (എൽഇടി) ഒരു ഉന്നത പാകിതാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാറിൽ വച്ച് സുരക്ഷാ സേന ഇല്ലാതാക്കിയതിന് വധിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here