തോക്കുമായി എത്തിയത് രണ്ടുപേര്‍; ഷാള്‍ അഴിച്ചുമാറ്റലും വെടിവയ്പ്പും ഒരുമിച്ച്; ജമ്മു കശ്മീരിൽ ഇന്നലെ സംഭവിച്ചത്
മനസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണമാണ് ഇന്നലെ ജമ്മു കശ്മീരിലെ ഗഗൻഗിറിൽ നടന്നത്. തുരങ്ക നിര്‍മ്മാണം നടത്തുന്ന കമ്പനിയുടെ തൊഴിലാളി ക്യാമ്പിലേക്ക് രണ്ട് തോക്കുധാരികളാണ് അതിക്രമിച്ച് കയറിയത്. വിവാഹവീട്ടിലെ പടക്കംപൊട്ടല്‍ പോലെയാണ് ആ ശബ്ദം പുറമേ നിന്നുള്ളവര്‍ക്ക് തോന്നിച്ചത്. തുടര്‍ച്ചയായി ഇവര്‍ ക്യാമ്പിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ആറു തൊഴിലാളികളും ഒരു ഡോക്ടറുമാണ് മരണമടഞ്ഞത്. അടിസ്ഥാന വികസന കമ്പനിയായ ആപ്‌കോ ഇൻഫ്രാടെക്ക് ക്യാമ്പിലാണ് ഭീകരാക്രമണം. ജീവനക്കാർ അത്താഴം കഴിക്കുന്ന സമയത്തായിരുന്നു അക്രമണം. വിവരം അറിഞ്ഞ് സുരക്ഷാസേന എത്തി അങ്ങോട്ടുള്ള റോഡുകള്‍ ആദ്യമേ ബ്ലോക്ക് ആക്കി.
തുരങ്കത്തിലേക്കുള്ള ഒരു അപ്രോച്ച് റോഡിന് തൊട്ടുതാഴെയാണ് തൊഴിലാളി ക്യാമ്പ്. ഒരു വശത്ത് മലയും മറുവശത്ത് ശ്രീനഗർ-ലേ ദേശീയ പാതയുമാണ്. ശ്രീനഗർ-സോനാമാർഗ് ഹൈവേയിലാണ് ഇവര്‍ തുരങ്കം നിർമ്മിക്കുന്നത്. താരതമ്യേന ഭീകരാക്രമണം കുറഞ്ഞ മേഖലയാണിത്. സോനാമാർഗിലേക്കും ലഡാക്കിലേക്കും കണക്റ്റിവിറ്റി നൽകുന്ന ഈ തുരങ്കം പ്രാധാന്യമേറിയതാണ്.
Also Read: ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും
നിര്‍മ്മാണ കമ്പനി സ്വന്തം സെക്യൂരിറ്റിയെ നിയോഗിച്ചിരുന്നു. ഇവരാണ് വിവരം പുറത്തറിയിച്ചത്. ഇവിടെ നിന്നും 300 മീറ്റർ മാറിയാണ് സിആർപിഎഫ് ക്യാമ്പ്. 6.4 കിലോമീറ്റർ തുരങ്കത്തിന്റെ ജോലികള്‍ ഏറെക്കുറെ പൂർത്തിയായതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയതിനാലാണ് ഉദ്ഘാടനം വൈകാൻ കാരണമായത്.
ദേശീയ അന്വേഷണ ഏജൻസിയുടെ ഒരു ടീംഗഗൻഗിറിൽ എത്തിയിട്ടുണ്ട്. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. മരിച്ചവരുടെ ബന്ധുക്കൾക്ക് ആറ് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയുംനഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here