കഠ്വ ഭീകരാക്രമണത്തിൽ തിരിച്ചടിക്ക് ഇന്ത്യ; ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു
കഠ്വ ഭീകരാക്രമണത്തിൽ ഇന്ത്യ ശക്തമായ തിരിച്ചടിക്ക് തയാറെടുക്കുന്നു. ഭീകരർക്കെതിരെ നടപടി കടുപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. മൂന്ന് ഭീകരന്മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇവർ വനത്തിൽ തുടരുന്നതായാണ് സൂചന. തിരച്ചിൽ തുടരുകയാണ്. കഠ്വയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അഞ്ച് സൈനികരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
സ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സംയുക്ത സൈനിക മേധാവിയും കരസേനാ മേധാവിയും പങ്കെടുത്ത യോഗമാണ് നടന്നത്. പാക് അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറാൻ മേഖലയുടെ ചുമതലയുള്ള കമാൻഡറുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ചർച്ചയും നടത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here