ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ മേഖലയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; ശക്തമായി തിരിച്ചടിച്ച് സൈന്യം

ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ ഭീകരാക്രമണം. സുന്ദര്‍ബാനി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മല്ലയിലെ ഫാലിനടുത്താണ് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനത്തിന് നേരെ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12:45 ഓടെയാണ് ആക്രമണം നടന്നത്, വാഹനവ്യൂഹത്തിന് നേരെ3 റൗണ്ട് വെടിയുതിര്‍ക്കുകയും പിന്നീട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു.

സ്ഥിരം നുഴഞ്ഞുകയറ്റ് മഏഖലയായ ഇവിടെ സൈന്യം പട്രോളിങ് ശക്തമാക്കിയിരുന്നു. ഈ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരവാദികള്‍ രക്ഷപ്പെടുകയായിരുന്നു.

വെടിവയ്പ്പിനെത്തുടര്‍ന്ന്, സൈനിക ഉദ്യോഗസ്ഥര്‍ പ്രദേശം വളഞ്ഞ് അക്രമികളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു. സുന്ദര്‍ബാനിയിലെ സിആര്‍പിഎഫ് ബറ്റാലിയന്‍ ആസ്ഥാനത്ത് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ് ആക്രമണം ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top