‘ജമ്മു കശ്മീർ പാകിസ്താൻ്റെ ഭാഗമാകുമെന്നത് അതിമോഹം’; സ്വയം കുഴിതോണ്ടരുതെന്ന് ഫറൂഖ് അബ്ദുള്ള

ഭീകരാക്രമണങ്ങൾ നടത്തി ജമ്മു കശ്മീർ പാകിസ്താൻ്റെ ഭാഗമാക്കാമെന്നത് അതിമോഹമാണെന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായി സൗഹൃദത്തിൽ മുന്നോട്ട് പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ അതിൻ്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

മുപ്പത് വർഷമായി നിരപരാധികൾ കൊല്ലപ്പെടുന്നത് താൻ കണ്ടുകൊണ്ടിരിക്കുകയാണ്. പാകിസ്താൻ സ്വന്തം ഭാവിയാണ് ഇത്തരം ആക്രമണങ്ങൾ വഴി അട്ടിമറിക്കുന്നത്. നിരവധി നാഷണൽ കോൺഫറൻസ് പ്രവർത്തകരും ആക്രമണത്തിൽ രക്തസാക്ഷികളായി. ഇത്തരം ആക്രമണങ്ങളിലൂടെ കശ്മീരിനെ പാകിസ്താൻ്റെ ഭാഗമാക്കാമെന്നാണ് അവരുടെ തെറ്റിദ്ധാരണയെനും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

പാകിസ്താൻ സ്വന്തം രാജ്യം അഭിമുഖികരിക്കുന്ന പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇന്ത്യയുമായുള്ള ശത്രുത അവസാനിപ്പിച്ച് സൗഹൃദത്തിന് മുൻഗണന നൽകണം. അല്ലെങ്കിൽ വിഷയം കൂടുതൽ സങ്കീർണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീരിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ പാകിസ്താൻ അവസാനിപ്പിക്കണമെന്നും ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.


ഇന്നലെ രാത്രിയിൽ ബാരാമുള്ളയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ആക്രമണ ആക്രമിക്കപ്പെടുകയും നാലു പേർ കൊല്ലപ്പെട്ടിരുന്നു. രണ്ട് സൈനികരും രണ്ട് സാധാരണക്കാരുമാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ഇസഡ് മോർ തുരങ്ക നിർമാണ തൊഴിലാളികളുടെ ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ ആറ് നിർമാണ തൊഴിലാളികളും ഒരു ഡോക്ടറും വെടിയേറ്റ് മരിച്ചിരുന്നു. ഇതിൻ്റെയൊക്കെ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീർ ഭരണമുന്നണിയിലെ പ്രധാന പാർട്ടിയുടെ അധ്യക്ഷൻ്റെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top