തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ ഇന്ന് മുതല്‍; 18 ദിവസത്തെ കസ്റ്റഡി അനുവദിച്ച് കോടതി

മുംബൈ ഭീകരാക്രണക്കസിലെ ദുരൂഹതയുടെ കെട്ടഴിക്കാന്‍ എന്‍ഐഎ. അമേരിക്കയില്‍ നിന്ന് എത്തിച്ച മുഖ്യസുത്രധാരന്‍ താഹാവൂര്‍ റാണെയെ ഇന്ന് മുതല്‍ എന്‍ഐഎ ചോദ്യം ചെയ്യും. എന്‍ഐഎ ഡയറക്ടറര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് ചോദ്യം ചെയ്യുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ചോദ്യം ചെയ്യല്‍.
പ്രത്യേക വ്യോമസേന വിമാനത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച് റാണയുടെ അറസ്റ്റ് എന്‍ഐഎ ഉടന്‍ രേഖപ്പെടുത്തി. തുടര്‍ന്ന് രാത്രി 10.45ന് പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിങ്ങിന്റെ മുന്നില്‍ ഹാജരാക്കി. പുലര്‍ച്ചെ വരെ നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് പുലര്‍ച്ചെ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുള്ള ഉത്തരവ് വന്നത്. 18 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്.
ഇനിയുള്ള ദിവസങ്ങളില്‍ ചോദ്യം ചെയ്യലും അതിനുശേഷം തെളിവെടുപ്പുമാണ് എന്‍ഐഎ ലക്ഷ്യമിട്ടിരിക്കുന്നത്. ആക്രണം നടന്നതിന് ഏതാനും ദവസം മുമ്പ് റാണ കൊച്ചിയിലും എത്തിയിരുന്നു. അതുകൊണ്ട് തന്നെ റാണയെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ കേരളത്തിനും നിര്‍ണ്ണായകമാണ്. റാണ കൊച്ചിയില്‍ ആരെയൊക്കെ കണ്ടു, ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, എവിടെയെല്ലാം പോയി തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here