യോഗ ചെയ്യുന്നതിനിടെ തിരമാലയില്‍ അകപ്പെട്ടു; നടിക്ക് ദാരുണാന്ത്യം

തായ്‌ലന്‍ഡില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ യോഗ ചെയ്യുന്നതിനിടെ റഷ്യന്‍ നടി കാമില ബെല്‍യാത്സ്‌കയയ്ക്ക് ദാരുണാന്ത്യം. കൂറ്റന്‍ തിരമാലയില്‍ അകപ്പെട്ടാണ് 24കാരിയായ നടിയുടെ മരണം. കോ സാമുയി ദ്വീപിലെ അപകടദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് നടി ദ്വീപില്‍ എത്തിയത്. മാറ്റ് വിരിച്ച് പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്നതിനിടെ തിരമാലകള്‍ ആഞ്ഞടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാല് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

നേരത്തേയും തായ്‌ലന്‍ഡ് സന്ദര്‍ശിച്ചിരുന്ന കാമില ഇതേ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്തിരുന്നു. ഈ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്ഥലം എന്നാണ് ഈ സ്ഥലത്തെ വിശേഷിപ്പിച്ചത്. ഇവിടെ വച്ചുതന്നെ യുവതിക്ക് ജീവനും നഷ്ടമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top