വിസയില്ലാതെ പറക്കാം; തായ്‌ലൻഡ് – മലേഷ്യയിലേക്ക് ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ കുതിപ്പ്; ഫ്ലൈറ്റുകൾ വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍
2023 മുതലാണ് തായ്‌ലൻഡും മലേഷ്യയും ഇന്ത്യൻ സഞ്ചാരികള്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചത്. ഈ തീരുമാനം വിജയകരമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. മുന്‍പ് എങ്ങുമില്ലാത്ത കുതിപ്പ് ഇപ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിമാന കമ്പനികളും ഫ്ലൈറ്റുകള്‍ വര്‍ധിപ്പിക്കുകയാണ്. വിസ ഇളവുകള്‍ ആണ് തായ്ലന്‍ഡിലേക്കും മലേഷ്യയിലേക്കുമുള്ള ഒഴുക്ക് വര്‍ധിപ്പിച്ചതെന്ന് ഈ മേഖലയിലുള്ളവര്‍ തുറന്നു സമ്മതിക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2024 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയ്ക്കും ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വിമാനങ്ങളുടെ എണ്ണം 14,409 ആയി, വിന്യസിച്ച സീറ്റുകളുടെ ശേഷി 26.6 ശതമാനം ഉയർന്ന് 28.02 ലക്ഷമായി. ജനുവരി-മാർച്ച് പാദത്തിൽ ഫ്ലൈറ്റുകളുടെ എണ്ണം 16,131 ആയി ഉയരും. മൊത്തം സീറ്റ് ശേഷി 31.44 ലക്ഷം സീറ്റുകളായി വര്‍ധിക്കും.
നിരവധി പുതിയ വിമാനങ്ങളാണ് ഈ റൂട്ടില്‍ യാത്ര തുടങ്ങിയത്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ, തായ് എയർഏഷ്യ, മലേഷ്യൻ എയർലൈൻസ് എല്ലാം പുതിയ സര്‍വീസുകള്‍ തുടങ്ങി. തായ്‌ലൻഡിലെയും മലേഷ്യയിലെയും പ്രധാന നഗരങ്ങളായ ബാങ്കോക്കും ക്വലാലംപൂരും പ്രമുഖമായ അന്താരാഷ്ട്ര വ്യോമയാന കേന്ദ്രങ്ങളാണ്. വിസ രഹിത പ്രവേശനം, തടസങ്ങളില്ലാതെ യാത്ര ചെയ്യല്‍ എന്നിവ ഇന്ത്യൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നു. ഇതും ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് വർധിപ്പിക്കുന്നുവെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here