തകഴിയിൽ പ്രസവിച്ച ഉടൻ കുഴിച്ചുമൂടിയ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി; അമ്മയും ആൺസുഹൃത്തുമടക്കം 3 പേർ കസ്റ്റഡിയിൽ

ആലപ്പുഴയിൽ പ്രസവിച്ച ഉടൻ അമ്മ കൈമാറിയ ഉടൻ കുഴിച്ചുമൂടിയ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി. തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിന് അടുത്തു നിന്നാണ്. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയും ആൺ സുഹൃത്തുക്കളുമടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തകഴി സ്വദേശികളായ തോമസ് (24), അശോക് (30 എന്നിവരാണ് കുഞ്ഞിൻ്റെ അമ്മയ്ക്കൊപ്പം കസ്റ്റഡിയിലുള്ളത്.
മൂവരും നൽകുന്ന മൊഴികൾ പരസ്പര വിരുദ്ധമായതിനാൽ പ്രസവിത്തിനിടെ കുഞ്ഞ് മരിച്ചതാണോ അതോ കൊലപ്പെടുത്തുക ആയിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ പോലീസിനായിട്ടില്ല. ഇക്കാര്യം വ്യക്തമാകാൻ മൂന്നുപേരെയും വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
ആഗസ്റ്റ് എട്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവാനന്തര ചികിത്സ തേടിയെത്തിയതാണ് സംഭവം പുറത്തറിയാൻ കാരണം. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഓഗസ്റ്റ് ഏഴിന് വീട്ടിൽവെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ അമ്മ കാമുകനായ തോമസിനെയും സുഹൃത്ത് അശോകിനെയും എൽപ്പിക്കുകയായിരുന്നു. അമ്മത്തൊട്ടിൽ നൽകാനാണ് എൽപ്പിച്ചത് എന്ന് ആദ്യം പറഞ്ഞ യുവതി വിശദമായ ചോദ്യം ചെയ്യലിൽ കുഴിച്ചുമൂടിയതായി സമ്മതിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here