‘തലൈവര്‍ 170’ന്‍റെ ചിത്രീകരണം; രജനികാന്ത് തിരുവനന്തപുരത്തേക്ക്
തിരുവനന്തപുരം: 170-ാമത്തെ സിനിമാ ചിത്രീകരണത്തിനായി രജനീകാന്ത് തലസ്ഥാനത്തേക്ക്. ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രത്തില്‍ സിനിമാലോകത്തെ ഇതിഹാസങ്ങളായ രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കും. ഒക്ടോബര്‍ 3 മുതല്‍ പത്ത് ദിവസത്തെ ചിത്രീകരണത്തിനാണ് തലസ്ഥാനത്തെത്തുന്നത്. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാകും താമസം.
സിനിമയില്‍ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഫഹദും മഞ്ജു വാര്യരും സെറ്റിലുണ്ടാകുമെന്നാണ് സൂചന. ശംഖുമുഖം, വെള്ളായണി കാര്‍ഷിക കോളജ്, നാഗര്‍കോവില്‍, കന്യാകുമാരി എന്നിവടങ്ങളില്‍ ചിത്രീകരണമുണ്ടാകും. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അനുരുദ്ധാണ് സംഗീതം നല്‍കുന്നത്. ദേശിയ ശ്രദ്ധ നേടിയ ജയ് ഭീമിനുശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താല്‍കാലികമായി പേരിട്ടിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here