രൂപീകരിക്കുംമുന്‍പേ പാര്‍ട്ടിയുടെ അധ്യക്ഷനായി ദളപതി വിജയ്‌; രജിസ്ട്രേഷന്‍ പിന്നാലെ

ഔദ്യോഗികമായി പ്രഖ്യാപനം നടത്താത്ത പാര്‍ട്ടിയുടെ അധ്യക്ഷനായി തമിഴകത്തിന്‍റെ വിജയ്‌ സ്ഥാനമേറ്റു. ഓള്‍ ഇന്ത്യ ദളപതി വിജയ്‌ മക്കള്‍ ഇയക്കം എന്ന സംഘടനയുടെ ഭാരവാഹികള്‍ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള താരത്തിന്‍റെ ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്ന് പാര്‍ട്ടി തലവനായി വിജയിയെ തിരഞ്ഞെടുത്തയായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്തു. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ വിജയ് പങ്കെടുത്തു. ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യനാണ് തീരുമാനം.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായശേഷം മാത്രമേ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകൂ.

ഒരു ദശാബ്ദത്തിലേറെയായി തന്‍റെ രാഷ്ട്രീയ സ്വപ്നം വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു വിജയ്‌. ഫാന്‍സ്‌ ക്ലബ്ബിനപ്പുറം ഒരു ക്ഷേമ സംഘടന കൂടിയാണ് മക്കള്‍ ഇയക്കം. രാഷ്ട്രീയ പ്രവർത്തനം ശക്തമാക്കുന്നതിൻ്റെ ഭാഗമായി സംഘടനയിലെ അംഗങ്ങൾ സൗജന്യ അന്നദാനം, നേത്രദാനം, രാത്രികാല പഠനകേന്ദ്രങ്ങൾ, ക്ലിനിക്കുകള്‍ തുടങ്ങിയവ നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top