പനി കോടതിക്ക് പ്രതിസന്ധി; മൂന്ന് കോടതികൾ സിറ്റിംഗ് ഒഴിവാക്കി

കണ്ണൂർ: കൂട്ട പനിബാധയെ തുടർന്ന് തലശ്ശേരിയിലെ മൂന്ന് കോടതികൾ അടച്ചു. ജഡ്ജിക്കും അഭിഭാഷകർക്കും ഉൾപ്പെടെ 50ലേറെപ്പേർക്ക് പനി ബാധിച്ചെന്നാണ് വിവരം. അഡീഷണൽ കോടതി രണ്ട്, മൂന്ന്, പ്രിൻസിപ്പൽ സബ് കോടതി എന്നീ മൂന്ന് കോടതികളാണ് വെള്ളിയാഴ്ച വരെ അടച്ചത്.

നിരവധിപേർക്ക് പനിബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംഘം ഇന്നലെ കോടതിയിലും പരിസരത്തും പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി. ക്യാമ്പിലെത്തിയ 23 ഓളം പേർക്ക് ശരീരത്തിൽ അലർജി പോലുള്ള ലക്ഷണങ്ങളും സന്ധി വേദനയും ഉള്ളതായി കണ്ടെത്തി. ഇവരുടെ രക്ത സാമ്പിളുകളും സ്രവവും ശേഖരിച്ച് ആലപ്പുഴ റീജിയണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് മെഡിക്കൽ ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന തലശ്ശേരി ജനറൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

എന്നാൽ കോടതി അടച്ചിട്ടില്ല സിറ്റിംഗ് ഒഴിവാക്കുക മാത്രമേ ചെയ്തിട്ടുള്ളു. സുഖമില്ലാത്തവർക്ക് അവധി എടുക്കാമെന്ന് നിർദേശമുണ്ടെന്നും തലശ്ശേരി കോടതിയിലെ അധികൃതർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top