തലശ്ശേരി സര്‍ക്കാര്‍ കോളേജിന് പുതിയ പേര്; കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ്
October 18, 2023 5:21 PM

തിരുവനന്തപുരം: തലശ്ശേരി ഗവ. കോളജിന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പേര്‍ നല്കാന്‍ തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജ് എന്ന് പേര്‍ മാറ്റിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
കോളജിന് കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്‌പീക്കർ ശ്രീ. എ എൻ ഷംസീർ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റം.
കോളജിന്റെ ഉന്നമനത്തിന് ജനപ്രതിനിധിയെന്ന നിലയ്ക്ക് കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here