‘കേരള സ്റ്റോറി’ പ്രദര്‍ശനത്തില്‍ നിന്ന് താമരശേരി രൂപത പിന്മാറിയേക്കും; തീരുമാനം ഇന്ന് വൈകിട്ടത്തെ സഭായോഗത്തിനുശേഷം
കോഴിക്കോട്; ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും പിന്‍മാറിയേക്കുമെന്ന് താമരശേരി അതിരൂപത. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം സിനിമ പ്രദര്‍ശിപ്പിക്കുന്നത് തെറ്റായ വ്യാഖ്യാനമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം. അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് വൈകിട്ട് രൂപതാ തലത്തില്‍ യോഗം ചേരും. സിനിമ എപ്പോള്‍ പ്രദര്‍ശിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനകുണ്ടാകും. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാകില്ലെന്നാണ് വിവരം.
ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് അഭിനന്ദനം അറിയിച്ചുകൊണ്ട് താമരശേരി രൂപതയും, തലശ്ശേരി അതിരൂപതയും രംഗത്തെത്തിയിരുന്നു. പിന്നീട് സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് തലശ്ശേരി അതിരൂപത പിന്‍മാറിയെങ്കിലും താമരശേരി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയും സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. സിനിമയെ അനുകൂലിച്ച് സുരേന്ദ്രന്‍ പ്രതികരിച്ചെങ്കിലും രൂപത നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നില്ല.
സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് യുവജന സംഘടനയായ കെസിവൈഎം ആയിരുന്നു. രൂപതക്ക് കീഴിലുള്ള 120 കെസിവൈഎം യൂണിറ്റുകളിലും ഇന്ന് വൈകിട്ട് 3മണിക്ക് പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. കേരള സ്റ്റോറി എല്ലാവരും കാണേണ്ട സിനിമയാണ്, കേരളത്തിലെ യഥാര്‍ത്ഥ സംഭവമാണ് കാണിക്കുന്നതെന്ന് താമരശേരി രൂപത നേരത്തെ പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here