താമരശേരിയിലെ ഷഹബാസ് കൊലപാതകം: ഒരു പത്താംക്ലാസുകാരന്‍ കൂടി കസ്റ്റഡിയില്‍; മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കെടുത്തു

താമരശേരിയില്‍ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി പോലീസ് കസ്റ്റഡിയില്‍. ഇന്ന് രാവില വീട്ടില്‍ നിന്നാണ് കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഷഹബാസിനെ ക്രൂരമായി ആക്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. പത്താം ക്ലാസുകാരന്‍ തന്നെയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായ കുട്ടികളുടെ എണ്ണം ആറായി.
നേരത്തെ അറസ്റ്റിലായ കുട്ടികളെ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ അറസ്റ്റിലായ കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കും. കുട്ടിയെ പരീക്ഷ എഴുതിക്കുന്നതിലടക്കം തീരുമാനം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാകും എടുക്കുക. നേരത്തെ അറസ്റ്റിലായ അഞ്ച് കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് ഹോമില്‍ തന്നെയാണ് ഇവര്‍ പരീക്ഷ എഴുതുന്നത്.
കൊലപാതകത്തില്‍ അറസ്റ്റിലായ രക്ഷിതാക്കളും പോലീസ് നിരീക്ഷണത്തിലാണ്. കൊലപാതകത്തിലോ ആസൂത്രണത്തിലോ ഇവര്‍ക്ക് പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഷഹബാസിന്റെ കുടുംബമാണ് രക്ഷിതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അറസ്റ്റിലുളള ഒരു കുട്ടിയുടെ പിതാവ്
ക്വട്ടേഷന്‍ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന വ്യക്തിയാണ്. ഇയാളുടെ വീട്ടില്‍ നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച് നഞ്ചക്ക് എന്ന ആയുധം കണ്ടെത്തിയതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here