സ്‌കൂള്‍കുട്ടികള്‍ തല്ലിചതച്ച പത്താംക്ലാസുകാരന്‍ മരിച്ചു; തലക്കേറ്റത് ഗുരുതര പരിക്ക്

താമരശ്ശേരിയില്‍ സ്‌ക്കൂള്‍ കുട്ടികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ പത്താം ക്ലാസുകാരന്‍ മരിച്ചു. എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്. ഷഹബാസിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വീട്ടിലെത്തി ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. ട്യൂഷന്‍ സെന്ററിലെ തര്‍ക്കത്തിന് പിന്നാലെ റോഡില്‍ വച്ച് രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി. . എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകിയതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. ഇതിനു പകരംവീട്ടാന്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തിയാണ് പരസ്പരം ഏറ്റുമുട്ടിയത്.

ഈ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥി അല്ല ഷഹബാസ്. ഒരു സുഹൃത്താണ് ഷഹാബാസിനെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടുപോയത്. താമരശ്ശേരി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികളായ 5 പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ട്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഷഹബാസിനെ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top