ഷെഹബാസിന്റെ കൊലപാതകം ആസൂത്രിതം; ഹോമിലുളള ഒരു കുട്ടിയുടെ പിതാവിനേയും പ്രതി ചേര്‍ക്കും; ടിപി കേസ് പ്രതികളുമായി ഇയാള്‍ക്ക് ബന്ധം

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷെഹബാസിന്റേത് ആസൂത്രിതമായ ക്രൂരകൊലപാതകം എന്ന വിലയിരുത്തലില്‍ പോലീസ്. പ്രതികളായ കുട്ടികളില്‍ ഒരാളുടെ പിതാവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളേയും കേസില്‍ പ്രതിചേര്‍ത്തേക്കും. ഇയാളുടെ വീട്ടില്‍ നിന്നാണ് കൊലക്ക് ഉപയോഗിച്ച് നഞ്ചക്ക് കണ്ടെത്തിയത്.
ക്വട്ടേഷന്‍ ബന്ധുളള ഇയാള്‍ ഷെഹബാസിനെ കുട്ടികള്‍ മര്‍ദ്ദിക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായി കുടുംബവും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വ്യാപകമായി പരിശോധിക്കുകയാണ് പോലീസ്. ടിപി കേസ് പ്രതി ടികെ രജീഷിന് ഒപ്പം ഇയാള്‍ നില്‍ക്കുന്ന ഫോട്ടോകളും പുറത്ത് വന്നിരുന്നു.
പ്രതികളായ അഞ്ച് കുട്ടികളും ഇപ്പോള്‍ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിനുള്ളില്‍ എസ്എസ്എസ്എല്‍സി പരീക്ഷ എഴുതുകയാണ്. ഇവരെ പരീക്ഷ എഴുതിപ്പിക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here