അധ്യാപികക്ക് 10 വർഷം നിരന്തര പീഡനം; കോളേജ് ഉടമ അറസ്റ്റില്‍
ജോലി സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി അധ്യാപികയെ 10 കൊല്ലം പീഡിപ്പിച്ച കോളജ് ഉടമ അറസ്റ്റില്‍. മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപന ഉടമയായ രമേശ് ചന്ദ്ര ശോഭാനാഥ് മിശ്ര എന്ന 54 കാരനെയാണ് താനെ ശ്രീനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിലെ സ്വാധീന മുപയോഗിച്ച് ഇയാള്‍ പരാതികള്‍ ഒതുക്കി വച്ചിരിക്കുകയായിരുന്നു. 42 കാരിയായ അധ്യാപിക ഭീഷണി വക വെക്കാതെ പരാതിയുമായി മുന്നോട്ടു പോയതോടെയാണ് ഇയാള്‍ കുടുങ്ങിയത്.
ആറ് ലക്ഷം രൂപ കൈക്കൂലി നല്‍കി 2015ല്‍ കോളജില്‍ താല്‍ക്കാലിക അധ്യാപികയായി നിയമനം നേടിയ യുവതിയാണ് പീഡനത്തിന് ഇരയായത്. താനെയില്‍ ദീര്‍ഘകാലമായി വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതി ജോലി സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞാണ് ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിരുന്നത്. നിയമനം ലഭിച്ച കാലഘട്ടം മുതല്‍ ഇയാള്‍ അധ്യാപികയെ പീഡിപ്പിച്ചിരുന്നു. ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ബലാല്‍സംഗവും ചെയ്തു. വഴങ്ങിയാല്‍ ജോലി സ്ഥിരപ്പെടുത്താമെന്നും ഇല്ലെങ്കില്‍ പുറത്താക്കും എന്നുമായിരുന്നു ഭീഷണി.
മിശ്രയ്‌ക്കെതിരെ സ്ഥാപനത്തിലെ മറ്റു ചില അധ്യാപികമാര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതോടെയാണ് യുവതി പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. മിശ്രയ്ക്കുപുറമേ മൂന്നുപേര്‍ക്കെതിരെ കൂടി അധ്യാപികമാര്‍ പരാതി നല്‍കിയിട്ടുണ്ട്. 42കാരിയുടെ പരാതിയിലാണ് മിശ്രയെ അറസ്റ്റ് ചെയ്തതെന്ന് ശ്രീനഗര്‍ പോലീസ് സ്റ്റേഷനില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഗുല്‍ജാരിലാല്‍ ഫഡ്തരെ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here