മിഷന്‍ തണ്ണീർക്കൊമ്പന്‍ വിജയം; കാട്ടാനയെ ബന്ദിപ്പൂരിലേക്ക് മാറ്റും; ആശങ്ക ഒഴിഞ്ഞ് മാനന്തവാടി
മാനന്തവാടി: ഇന്നലെ മാനന്തവാടിക്ക് ആശങ്കയുടെയും ആശ്വാസത്തിന്റെയും ദിനമായിരുന്നു. തണ്ണീര്‍ക്കൊമ്പന്‍ എന്ന കാട്ടാന നാട്ടിലിറങ്ങുന്നതിനും അതിനെ സുരക്ഷിതമായി മയക്കുവെടി വെച്ച് പിടികൂടുന്നതിനുമാണ് നാട്ടുകാര്‍ സാക്ഷ്യം വഹിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റിയ തണ്ണീർക്കൊമ്പനെ കര്‍ണാടകയിലെ ബന്ദിപ്പൂരിലേക്കാണ് മാറ്റുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രമകരമായ ദൗത്യം പൂർത്തിയാക്കുകയാണ് വനംവകുപ്പ് ചെയ്തത്. ഇരുട്ടുന്നതിനു മുൻപ് ആനയെ മയക്കുവെടി വെടിവെക്കുക എന്നതായിരുന്നു വനംവകുപ്പ് ലക്ഷ്യം. അതു നിറവേറ്റാൻ വകുപ്പിനായി. ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
വനാതിർത്തിയിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള മാനന്തവാടി ടൗണിൽ കാട്ടാന എത്തിയതാണ് ജില്ലാ ഭരണകൂടത്തെ അമ്പരപ്പിച്ചത്. ആനയെ ഓടിച്ച് കാട്ടിലേക്ക് കയറ്റാൻ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നു കണ്ടതോടെ ആ നീക്കം ഉപേക്ഷിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളാണ് ചുറ്റിലുമുള്ളത്. ഇത് പരിഗണിച്ചാണ് നീക്കം ഉപേക്ഷിച്ചത്. തുടര്‍ന്ന് മയക്കുവെടി വെക്കാന്‍ അധികൃതര്‍ ഉത്തരവ് നല്‍കി. 12 മണിക്കൂറിനുള്ളിലാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here