‘ആ 100 ഗ്രാം എല്ലാവർക്കുമുള്ള പാഠം’; ഉപദേശവുമായി ഹേമമാലിനി

പാരീസ് ഒളിമ്പിക്സിൽ അയോഗ്യത കൽപിക്കപ്പെട്ട വിനേഷ് ഫോഗട്ടിൻ്റെ അനുഭവം എല്ലാവർക്കും ഒരു പാഠമാണെന്ന് ബിജെപി എംപിയും ചലച്ചിത്ര താരവുമായ ഹേമമാലിനി. ഭാരം നിയന്ത്രിക്കേണ്ടത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്ത്രീകൾക്കും കലാകാരൻമാർക്കും മറ്റെല്ലാവർക്കും ഇതൊരു പാഠമാണെന്നാണ് താരത്തിൻ്റെ പ്രതികരണം.
വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയ്ക്ക് കാരണമായ നൂറ് ഗ്രാം എത്രയും വേഗം കുറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങനെ സംഭവിച്ചാലും അവർക്കുണ്ടായ നഷ്ടം നികത്താനാകില്ലെന്നും ഹേമമാലിനി പറഞ്ഞു. വാർത്ത ഹൃദയഭേദകമെന്നായിരുന്നു ചലച്ചിത്ര നടി തപ്സി പന്നുവിൻ്റെ പ്രതികരണം. സ്വർണ നേട്ടത്തിനപ്പുറം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് വിനേഷ് ഫോഗട്ടെന്നും അവർ അഭിപ്രായപ്പെട്ടു.
പാരീസ് ഒളിമ്പിക്സ് വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ വെള്ളി മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിന് ശരീരഭാരം 100 ഗ്രാം വർധിച്ചതിനെ തുടർന്ന് അയോഗ്യത കൽപിച്ചിരുന്നു. അനുവദനീയമായ പരിധിയേക്കാൾ ഭാരം കൂടുതൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടവും താരത്തിന് ഇതോടെ നഷ്ടമായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here