‘അതു നിങ്ങൾ കൊണ്ടുനടക്ക്’ മന്ത്രിസഭാ പുനഃസംഘടനയിൽ മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുടെ പരിഹാസം

ന്യൂഡൽഹി: മന്ത്രിസഭാ പുനഃസംഘടനെയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് ‘അത് നിങ്ങൾ കൊണ്ട് നടക്ക്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതാണ് മുഖ്യമന്ത്രി.

സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന വേളയിൽ മന്ത്രിസഭാ പുനഃസംഘടന രൂപീകരണത്തെ കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പുനഃസംഘടനാ ചർച്ച ഉണ്ടായിട്ടിലായെന്നും എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്നതെന്നുമാണ് ഇടതുപക്ഷ നേതാക്കൾ പറഞ്ഞത്. ഇതിനോട് ചേർത്ത് വെക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണവും.

സിപിഎം മന്ത്രിമാരുടെ മാറ്റത്തിന് ഇന്നും നാളെയും ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ നിർദേശമുയർന്നാൽ മാത്രമേ സംസ്ഥാനം തലത്തിൽ തുടർന്നാലോചനയുണ്ടാവൂ. അതിനിടെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇടതുമുന്നയിലെ കൂടുതൽ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

എൽഡിഎഫിലെ മുൻധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനമൊഴിയും പകരം ഗണേഷും കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇനി മന്ത്രിയാകേണ്ടത്. എന്നാൽ ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനത്തിൽ സിപിഎമ്മിൽ ഭിന്നത ഉണ്ടെന്നാണ് സൂചന. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരാൻ സാധ്യതയുണ്ട്. വീണ ജോർജിനെ സ്പീക്കറായി പരിഗണിക്കുന്നുണ്ട്. നിലവിലെ സ്പീക്കർ എ എൻ ഷംസീറിന് ആരോഗ്യ വകുപ്പിന്റെ ചുമതല നൽകിയേക്കും. എൽജെഡിയ്ക്ക് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചാൽ ഷംസീറിന്റെ സാധ്യത അടയും പകരം കെ പി മോഹനന് വഴിയൊരുങ്ങും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top