ഓഫർമേളയിൽ വിൽക്കുന്നതൊക്കെ ഗുണമില്ലാത്തതെന്ന് ‘BIS’… ആമസോൺ, ഫ്ളിപ്പ്കാർട്ട് ഗോഡൗൺ റെയ്ഡിൽ ലക്ഷങ്ങളുടെ സബ്സ്റ്റാൻഡേർഡ് ഐറ്റംസ്

ആമസോണിലും ഫ്ളിപ്പ് കാർട്ടിലും വിലക്കുറവ് എന്ന് കേൾക്കുമ്പോൾ ചാടിവീഴുന്നവർ ഒന്നാലോചിക്കുക. വിലക്കുറവിൽ വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം നിങ്ങൾ പരിശോധിക്കാറുണ്ടോ? കഴിഞ്ഞ രണ്ട് ദിവസമായി ഈ രണ്ട് ഓൺലൈൻ കമ്പനികളുടെ ഡൽഹിയിലെ ഗോഡൗണിൽ നിന്ന് ഗുണനിലവാരമില്ലാത്ത 3500ലേറെ സാധനങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) പിടിച്ചെടുത്തു. 70 ലക്ഷത്തിലധികം വില വരുന്ന നിരവധി അനവധി ഇലക്ടിക് , ഇലക്ട്രോണിക് ഐറ്റങ്ങളാണ് ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയത്.

ആമസോണിന് പുറമെ ഫ്ളിപ്കാർട്ടിൻ്റെ ഉപകമ്പനിയായ ഇൻസ്റ്റാമാർട്ടിൻ്റ ഗോഡൗണിലും ബ്യൂറോയുടെ റെയ്ഡ് നടന്നു. നിലവാരം കുറഞ്ഞ ചെരുപ്പുകൾ, സ്പോർട്സ് ഷൂസുകൾ തുടങ്ങി 590 ഐറ്റങ്ങളാണ് പിടിച്ചെടുത്തത്. രാജ്യവ്യാപകമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൻ്റെ റെയ്ഡ് നടന്നു. ഡൽഹി, ഗുഡ്ഗാവ്, ലക്നൗ, ഫരീദബാദ്, ശ്രീപെരുമ്പുതൂർ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. നിലവാരമില്ലാത്ത 769 ഇനങ്ങൾക്ക് വേണ്ട പ്രാഥമിക സർട്ടിഫിക്കറ്റുകൾ പോലുമില്ലെന്ന് കണ്ടെത്തി.

മിക്ക ഗോഡൗണുകൾക്കും ലൈസൻസ് പോലുമില്ലെന്ന ഞെട്ടിക്കുന്ന വിവരവും ബ്യൂറോയുടെ പരിശോധനയിൽ വെളിപ്പെട്ടു. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ആമസോണിൻ്റെ ഗോഡൗണിൽ ഒരുപാട് സാധനങ്ങൾ വില്ക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് വിൽപനക്ക് എത്തിച്ചിരിക്കുന്നത്. ഇവിടെ നിന്ന് മാത്രം 36 ലക്ഷം രൂപയുടെ നിലവാരം കുറഞ്ഞ ഐറ്റങ്ങളാണ് ബ്യൂറോയുടെ പരിശോധനയിൽ പിടിച്ചെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top