ഷാജനെ വിടാതെ വീണ്ടും പോലീസ്, അറസ്റ്റിനു നീക്കം, ആലുവ പോലീസ് തലസ്ഥാനത്ത്

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ വിടാതെ പോലീസ്. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിലാണ് പുതിയ കേസ്. 2019 കോവിഡ് കാലത്ത് പോലീസ് ഗ്രൂപ്പിൽ നിന്ന് വയർലെസ് സന്ദേശങ്ങൾ ചോർത്തി ഷാജൻ വാർത്ത നൽകിയിരുന്നു. രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്.
പോലീസ് എഫ്ഐആർ രഹസ്യമാക്കിയിരിക്കുകയാണ്. എഫ്ഐആർ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഷാജന്റെ അഭിഭാഷകൻ പരാതി നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ ഷാജൻ സ്കറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായതിനു പിന്നാലെ ആലുവ പോലീസ് തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. രഹസ്യ അറസ്റ്റിനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അറസ്റ്റ് തടയാൻ ഷാജൻ കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഹർജി ഇന്ന് പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here