മുൻ ജഡ്ജിയുടെ അശ്ലീല പോസ്റ്റ്‌ പിൻവലിപ്പിച്ചു; നടപടി ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന്

കൊച്ചി: ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ മുൻ സബ് ജഡ്‌ജ്‌ എസ്. സുദീപ് ഇട്ട അശ്ലീല പോസ്റ്റ് പിൻവലിച്ചു. ഹൈക്കോടതി ഇടപെട്ടാണ് പോസ്റ്റ് പിൻവലിപ്പിച്ചത്. പോസ്റ്റ് ഇന്ത്യക്കുള്ളിൽ മാത്രം നീക്കം ചെയ്ത ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യം നടപ്പാക്കാൻ പോലീസ് ശ്രമിക്കാത്തതിനാലാണ് സിന്ധു നവംബറിൽ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് സിന്ധു സൂര്യകുമാറിനെതിരെ സുദീപ് പോസ്റ്റ് ഇട്ടത്. സിന്ധുവിന്റെ പരാതിയിൽ പോലീസ് കേസും എടുത്തു. എന്നാൽ സുദീപിനെ കൊണ്ട് പോസ്റ്റ് പിൻവലിപ്പിക്കാൻ കന്റോൺമെന്റ് പോലീസും ശ്രമിച്ചില്ല. ഹൈക്കോടതിയിൽ കേസ് എത്തിയപ്പോഴാണ് മെറ്റ പോസ്റ്റ് ഇന്ത്യയിൽ മാത്രം നീക്കം ചെയ്തത് . വിദേശ രാജ്യങ്ങളിൽ പോസ്റ്റ് കാണാൻ കഴിയുമെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതോടെ പോസ്റ്റ് പിൻവലിക്കണം എന്ന് ഹൈകോടതി ജഡ്‌ജ്‌ മുഹമ്മദ് നിയാസ് നിർദേശിച്ചു. ഇതോടെയാണ് പോസ്റ്റ് നീക്കം ചെയ്യാൻ മെറ്റ സുദീപിന് സമയം നൽകിയത്. മെറ്റാ നൽകിയ സമയത്ത് പോസ്റ്റ് പിൻവലിച്ചു. കേസിൽ മെറ്റയെ കൂടി കക്ഷി ചേർത്തിരുന്നു. രാജ്യത്തിന് പുറത്ത് പോസ്റ്റ് നീക്കം ചെയ്യാൻ കഴിയില്ലെന്നും അത് ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നുമാണ് മെറ്റ വാദിച്ചത്. ഇത് സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ആരും ആരെക്കുറിച്ചും എഴുതാൻ പാടില്ലാത്ത ഭാഷയാണ് സുദീപ് എഴുതിയതെന്നാണ് പോസ്റ്റിനെ കുറിച്ച് കോടതി പറഞ്ഞത്. ഐ ടി ആക്ടിലെ നിസ്സാര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top