വിപ്ലവകാരികളും മൂലധന ശേഖരണവും, സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന ചരിത്ര പ്രസിദ്ധമായ ബാങ്ക് കൊള്ള

മോസ്‌കോ: കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പിനെക്കുറിച്ച് വിവാദങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ക്രൈം ബ്രാഞ്ചും ഇഡിയും മാറിമാറി അന്വേഷിക്കുന്നുണ്ട്. 116 വർഷങ്ങൾക്കുമുമ്പ് റഷ്യയിൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജോസഫ് സ്റ്റാലിനും കൂട്ടരും നടത്തിയ ബാങ്ക്കൊള്ളയെക്കുറിച്ച് ഇന്ന് പലരും ഓർക്കുന്നുണ്ടാവില്ല. ആ ചരിത്രം ഒന്നുപരിശോധിക്കാം.

1907 ജൂൺ 26-ന് റഷ്യയിലെ എറിവാൻസ്കി സ്ക്വയറിലെ ടിഫ്‌ളിസ് ബാങ്ക് കവർച്ച നടത്തിയത് ഒരുപറ്റം സായുധ വിപ്ലവകാരികളായിരുന്നു. ബോൾഷെവിക്ക് സംഘമായിരുന്നു കവർച്ചയ്ക്ക് നേതൃത്വംകൊടുത്തത്. സ്റ്റാലിന്റെ നേതൃത്വത്തിലായിരുന്നു ബാങ്ക് കവർച്ച നടത്തിയത്. വിപ്ലവ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കൊള്ള നടത്തിയത്.

വീഡിയോ കാണുക…

സ്റ്റേറ്റ് ബാങ്ക് ഓഫ് റഷ്യൻ എംമ്പയർ ശാഖയിലേക്ക് പണം കൊണ്ടുവന്ന കുതിര വണ്ടി വിപ്ലവകാരികളായ കവർച്ചക്കാർ സംഘം ചേർന്ന് തോക്കുകളും ബോംബും ഉപയോഗിച്ച് ആക്രമിച്ചു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള 20 അംഗസംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. 1907 ജൂൺ 26 രാവിലെ പത്തരയ്ക്കായിരുന്നു സംഭവം. രണ്ടു ലക്ഷത്തിനാല്പത്തിയൊന്നായിരം റൂബിളാണ് തട്ടിയെടുത്തത്. ചുറ്റും നിന്ന പോലീസുകാരടക്കം നാൽപ്പതിലധികംപേർ കൊല്ലപ്പെട്ടു. അൻപതോളംപേർക്ക് പരിക്കേറ്റു. ഇതിനും പുറമെ പല ബാങ്കുകളും ഇത്തരത്തിൽ കവർന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കവർച്ചയ്ക്ക് നേതൃത്വം കൊടുത്ത കാമോ എന്നയാളുടെ സ്മാരകം പിന്നീട് എറിവാൻസ്കി സ്ക്വയറിൽ സ്ഥാപിച്ചിട്ടുണ്ട്.

സ്റ്റാലിന്റെ നേതൃത്വത്തിലുള്ള കവർച്ചാസംഘം കർഷകരുടെ വേഷം ധരിച്ചാണ് സംഭവ സ്ഥലത്തെത്തിയത്. ഈ സംഘത്തിലെ പ്രധാനിയായ കാമോ ഒരു കുതിരപ്പടയുടെ ക്യാപ്റ്റന്റെ വേഷത്തിലായിരുന്നു സ്ഥലത്ത് നിന്നത്. ഭീതിജനകമായ അന്തരീക്ഷം സൃഷ്‌ടിച്ചാണ് കവർച്ച നടത്തിയത്. ബാങ്ക് കവർന്നെടുത്ത പണം വിപ്ലവ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് അന്ന് പാർട്ടി വിലയിരുത്തിയത്. കവർച്ചയെക്കുറിച്ച് അറിയാമായിരുന്ന ലെനിൻ പിന്നീട് ഈ സംഘങ്ങളിൽ നിന്ന് അകലം പാലിച്ചു.

Logo
X
Top