പെൺകുട്ടിയെ തട്ടി കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിച്ചു


കോഴിക്കോട്: തൊട്ടിൽപാലത്ത് പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്.

ഇന്ന് രാവിലെയാണ് തൊട്ടിൽപ്പാലത്ത് നിന്ന് കുട്ടിയെ കാണാതാവുന്നത്. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിയിട്ട് പീഡിപ്പിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പ്രതി ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്ത് നിന്ന് എംഡിഎംഎ ഉൾപ്പെടെ ഉള്ള ലഹരിവസ്തുക്കൾ കണ്ടെടുത്തു.

കുട്ടിയുടെ മാനസിക അവസ്ഥ പരിഗണിച്ച് മൊഴി രേഖപ്പെടുത്തിയിട്ടില്ല. മൊഴിയെടുപ്പ് നടന്നാലേ പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ഇയാൾക്ക് മാത്രമാണ് കുറ്റകൃത്യത്തിൽ പങ്കുള്ളത് എന്നാണ് പോലീസിന്റെ നിഗമനം. പ്രതിയെ ഉടനെ പിടികൂടും എന്ന് പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top