ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാന്‍ ശ്രമം; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി; സംഭവം ചങ്ങനാശ്ശേരി കോടതിയില്‍

ചങ്ങനാശ്ശേരി: ജഡ്‌ജിയുടെ ചേംബറിൽ അതിക്രമിച്ച് കയറാനുള്ള ശ്രമം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേൽപിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് കാരപ്പുഴ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥൻ ജയന്​ പരിക്കേറ്റു. ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം.

ഒരു കേസിൽ പ്രതിയായ രമേശൻ കേസിന്റെ രേഖകൾ തേടിയെത്തിയതാണ്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കേറ്റമുണ്ടായി. പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാനും ഇയാള്‍ ശ്രമിച്ചു. പോലീസാണ് ഇയാളെ തടഞ്ഞ്​ കോടതിക്ക് പുറത്താക്കിയത്.

വൈകീട്ട് കത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഈ ശ്രമം തടയുന്നതിനിടെയാണ് ജയന്​ പരുക്കേറ്റത്. തുടര്‍ന്ന് ജയനും മറ്റ് പോലീസുകാരും ചേർന്നാണ് ​ ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കിയത്. ചങ്ങനാശേരി പോലീസ് എത്തിയാണ് അറസ്‌റ്റ് ചെയ്തത്. മുൻപും കോടതിയിൽ എത്തി ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top