വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ചയാൾക്ക് അഞ്ച് വർഷം തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പട്ടികജാതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ കടന്നുപിടിച്ച കേസിലെ പ്രതിക്ക് 5 വർഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും. വീട്ടിനുള്ളളിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയം പതിനാലുകാരിക്ക് നേരെ അതിക്രമം കാട്ടിയ കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷിനെയാണ്(48) തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ രേഖ ഉത്തരവിൽ പറയുന്നു.

2019 സെപ്തംബർ 26 വൈകിട്ട് 4.45 ഓടെയാണ് ചാരുപാറ തൊട്ടിക്കലിലാണ്
കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി സ്കൂളിൽ നിന്നും വിട്ടിലെത്തിയപ്പോൾ പ്രതി കുട്ടിയുടെ വീട്ടിൽ നിൽക്കുകയായിരുന്നു. അച്ഛനെ കാണാൻ വന്നതാണെന്ന് പറഞ്ഞ് പ്രതി കുട്ടിയുടെ പക്കൽ നിന്നും അച്ഛൻ്റെ ഫോൺ നമ്പർ വാങ്ങുകയായിരുന്നു. തുടർന്ന് പ്രതി അച്ഛനെ വിളിച്ച് സംസാരിച്ചു. സംസാരിച്ചപ്പോൾ വീട്ടിൽ കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി. ഈ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിച്ചു. കുട്ടി പ്രതിയെ പിടിച്ച് തള്ളി സമീപത്തുള്ള വീട്ടിലേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി ഫോൺ വിളിച്ചതിനാൽ കുട്ടിയുടെ അച്ഛൻ ഭയന്ന് വീട്ടിലേയ്ക്ക് എത്തിയപ്പോൾ കുട്ടി അടുത്ത വീട്ടിലുണ്ടായിരുന്നു.

തുടർന്ന് കിളിമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ റബർ വെട്ടുകാരനായ പ്രതിയെ പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, ആർ വൈ അഖിലേഷ് ഹാജരായി. ആറ്റിങ്ങൽ ഡിവൈഎസ്പിമ്മാരായ കെഎ വിദ്യാദരൻ ,എസ് വൈ സുരേഷ്, കിളിമാനൂർ എസ്ഐ എസ് അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top