അടുത്ത ലക്ഷ്യം എംഎം മണിയുൾപ്പെടെയുള്ള 12 സിപിഎം നേതാക്കളുടെ 600 കോടിയുടെ അഴിമതി; ഞാനിത് ഫിനിഷ് ചെയ്തിട്ടേ പോകു: അനിൽ അക്കര
പാലക്കാട്: തൃശൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ അഴിമതി പുറത്ത് കൊണ്ടുവന്നതിന് ശേഷം പോകുന്നത് ഇടുക്കി ജില്ലയിലേക്കാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. എംഎം മണിയുൾപ്പെടെ 12 സിപിഎം നേതാക്കളുടെ 600 കോടിയുടെ അഴിമതി പുറത്ത് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എംകെ കണ്ണന്‍ അഴിമതിയുടെ കമ്മിഷന്‍ പറ്റുന്ന വ്യക്തിയാണ്. പ്രൊവിന്‍ഷ്യല്‍ മണി ലോണ്ടറിങ് ആക്ടിന്റെ പരിധിയ്ക്ക് പുറത്താണ് എംകെ കണ്ണന്റെ കേസ് വരാന്‍ പോകുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ കണ്ണന്‍ ഹാജരാക്കട്ടെയെന്നും ബാക്കി തെളിവുകള്‍ താന്‍ നൽകാമെന്നും അനില്‍ അക്കര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.അനില്‍ അക്കരെയുടെ ലോണും അനില്‍ അക്കരെയുടെ അപ്പന്‍റേയും അപ്പാപ്പന്‍റേയും ലോണും വെച്ച് സിപിഎം തന്നെ അളക്കാന്‍ നിക്കണ്ട. താനിത് ഫിനിഷ് ചെയ്തിട്ടേ പോകൂ എന്നും അനില്‍ അക്കര പറഞ്ഞു.
ഇനി താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. വടക്കാഞ്ചേരി നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റതിനേക്കാള്‍ കൂടുതല്‍ വോട്ടിന് യുഡിഎഫ്. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നാതാണ് പ്രധാനലക്ഷ്യമെന്നും അനിൽ അക്കരെ പറഞ്ഞു. അനില്‍ അക്കരെയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് എങ്ങനെയാണെന്ന് ആലത്തൂര്‍തെരഞ്ഞെടുപ്പില്‍ ചിലര്‍ക്ക് മനസിലായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here