കോടിയേരിയുടെ ഭൗതിക ശരീരം എ കെ ജി സെന്ററിൽ വെക്കാനുള്ള ആവശ്യം പാർട്ടി നിരസിച്ചു, അച്ഛന്റെ ആഗ്രഹം അതാണെന്ന് മക്കൾ രണ്ടുപേരും എം വി ഗോവിന്ദനോട് പലവട്ടം ആവശ്യപ്പെട്ടു, തനിക്കും അതിൽ വിഷമമുണ്ടെന്ന് വിനോദിനി ബാലകൃഷ്ണൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എകെജി സെന്ററിൽ പൊതുദർശ നത്തിന് വെക്കണമെന്ന് തന്റെ മക്കൾ രണ്ടുപേരും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അക്കാര്യം നടന്നില്ലെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി തുറന്നടിച്ചു.

‘തിരുവനന്തപുരത്ത് കൊണ്ടുപോകണമെന്നാണ് അച്ഛൻറെ ആഗ്രഹമെന്ന് ബിനോയിയും ബിനീഷും മാഷിനോട് പറഞ്ഞു. അത് മൂന്നോ നാലോ തവണ പറഞ്ഞു. മാഷെ, തിരുവനന്തപുരത്ത് കൊണ്ടുപോകണം എന്നാണ് അച്ഛന്റെ ആഗ്രഹമെന്ന് രണ്ടു പേരും പറഞ്ഞു.അപ്പോൾ അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായലും തിരുവനന്തപുരത്ത് കൊണ്ടുപോയില്ല ,നടന്നത് ഇതാണല്ലോ .ഇനി സാരമില്ല പരാതിയില്ല അത് കഴിഞ്ഞു’ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനി ബാലകൃഷ്ണന്റെ തുറന്നു പറച്ചിൽ. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് വിവാദ അഭിമുഖം പുറത്തു വന്നത്.

കോടിയേരിയ്ക്ക് അർഹമായ തരത്തിലുള്ള അന്ത്യയാത്ര നൽകിയില്ലയെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർക്ക് അന്നേ പരിഭവം ഉണ്ടായിരുന്നു. ഇപ്പോഴത് വിനോദിനി യിലൂടെ പുറത്ത് വന്നു.

‘അദ്ദേഹത്തിന്റെ കർമ്മഭൂമി തിരുവനന്ത പുരമായിരുന്നു. ഭൗതികശരീരം തലസ്ഥാനത്തു പൊതുദർശനത്തിന് എത്തിക്കാഞ്ഞതിൽ തനിക്കും വിഷമമുണ്ട്. ആ വിഷമം ആരോട് പറയാൻ കഴിയും?. എന്തായലും അതിന്റെ പേരിൽ താനൊരു വിവാദത്തിനില്ല. കൂടുതൽ ഒന്നും പറയുന്നില്ലന്ന്’ വിനോദിനി പറഞ്ഞു.

കോടിയേരിയുടെ ഏറ്റവും പ്രിയപ്പെട്ട സഖാവാണോ പിണറായി വിജയൻ എന്ന ചോദ്യത്തിന് വളരെ തന്ത്രപരമായ മറുപടിയാണ് അവർ പറഞ്ഞത് ‘എനിക്ക് അങ്ങനെ പറയാൻ പറ്റുമോ? എല്ലാവരുമായും അദ്ദേഹം നല്ല ബന്ധ ത്തിലായിരുന്നു. അങ്ങനെ ഒരു കൂടുതൽ പ്രത്യേകത വെക്കാറില്ലല്ലോ. അവർ രണ്ടുപേരും മുതിർന്ന നേതാക്കൾ ആയതുകൊണ്ട് എല്ലാം പരസ്പരം ചർച്ച ചെയ്തതാകാം മുന്നോട്ട് പോയിട്ടുള്ളത്’

കോടിയേരിയുടെ മരണശേഷം നേതാക്കളൊക്കെ വളരെ അപൂർവ്വമായി മാത്രമേ തന്നെ അന്വേഷിക്കാറു ള്ളുവെന്ന് തെല്ലു പരിഭവത്തോടെ അവർ പറഞ്ഞു. തനിക്കതിൽ പരാതിയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top