മോഹൻലാലും ധോണിയും ഒന്നിച്ചുള്ള ചിത്രം വൈറലാകുന്നു; ഷൂട്ടിംഗ് ചിത്രങ്ങൾ പുറത്ത്
September 23, 2023 4:59 PM

മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗും ഒന്നിച്ചുള്ള ചിത്രം സമൂഹ മധ്യമത്തിൽ വൈറലാകുന്നു. ഇരുവരും ഒന്നിച്ചെത്തുന്ന പരസ്യ ചിത്രത്തിൻ്റെ ഭാഗമായിട്ടുള്ള സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പ്രമുഖ പെയിന്റിന്റെ പരസ്യത്തിലാണ് ഇവർ ഒന്നിക്കുന്നതെന്നാണ് സൂചന.
പരസ്യങ്ങളിൽ സജീവമാണ് മോഹൻലാലും ധോണി. എന്നാൽ ഇതാദ്യമായിട്ടാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. മോഹൻലാലിന്റേയും ധോണിയുടേയും ചിത്രങ്ങൾ വൈറലായതോടെ ഇരുവരും ഒന്നിച്ചുളള സിനിമയെ കുറിച്ചുളള ചർച്ചകളും ആരാധകരുടെ ഇടയിൽ നടക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here