പോലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി, ജീപ്പിന് ഇൻഷുറൻസ് ഇല്ല, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കണ്ണൂർ : നിയന്ത്രണം വിട്ട് പോലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി. ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. കാൾടെക്സ് ജംഗ്ഷനിൽ കളക്ടറേറ്റിന് മുന്നിലുള്ള പെട്രോൾ പമ്പിൽ ഇന്ന് രാവിലെയാണ് സംഭവം. തലനാരിഴയ്ക്ക് ആണ് വൻ അപകടം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

KL 01 BG 2249 എന്ന പോലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. യൂണിഫോം ധരിക്കാത്ത രണ്ടു ഉദ്യോഗസ്ഥരാണ് ജീപ്പിൽ ഉണ്ടായിരുന്നതെന്ന് പമ്പിലെ ജീവനക്കാർ പറയുന്നു. എആർ ക്യാംപിൽ നിന്നും ഭക്ഷണം കൊണ്ടുപോകുന്ന വാഹനമാണിത്. വാഹനത്തിന്റെ മുകളിൽ ക്യാമറകളുണ്ട്. ജീപ്പിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലായിരുന്നു. പ്ലാസ്റ്റിക് കയർ കൊണ്ട് ബമ്പർ കെട്ടിവെച്ചിരുന്ന ജീപ്പിന് ഇൻഷുറൻസും ഉണ്ടായിരുന്നില്ല. പൊലീസ് ജീപ്പ് സ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top