വിദേശ നിർമിത മദ്യങ്ങൾക്ക് വില കൂടും

തിരുവനന്തപുരം: വിദേശ നിർമിത മദ്യത്തിന് ഏർപ്പെടുത്തുന്ന വെയർ ഹൗസ് മാർജിൻ ഫീസ് വർധിപ്പിക്കാൻ ബെവ്‌കോ. വിദേശ മദ്യങ്ങൾക്ക് 12 ശതമാനം വരെ വില വർധനയുണ്ടാകും. ഒക്ടോബർ 3 മുതൽ വില വർധന നിലവിൽ വരും. മുൻപ് തീരുമാനിച്ച പ്രകാരമാണെങ്കിൽ വില 26 ശതമാനം ഉയരുമായിരുന്നു.
നേരത്തെ വിദേശ മദ്യത്തിന് അഞ്ചു ശതമാനമായിരുന്നു വെയർ ഹൗസ് മാർജിൻ ഫീ. ഇത് 14 ശതമാനത്തിൽ നിന്ന് 20 ആക്കാനുള്ള ബെവ്‌കോ നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ മാർജിൻ ഫീ ആറു ശതമാനം മതിയെന്ന് ഭരണസമിതി പിന്നീട് തീരുമാനിച്ചു.
കേരത്തിൽ വിദേശ മദ്യത്തിന്റെ വില്പന കുറവായതിനാൽ ഇത് വിപണയിൽ വലിയതോതിൽ പ്രതിഫലിക്കില്ല. ആകെ വിൽക്കുന്ന മദ്യത്തിന്റെ 0.25 ശതമാനം മാത്രമാണ് വിദേശ മദ്യത്തിന്റെ വില്പന. ഇത് കണക്കിലെടുത്താണ് മദ്യവില കുത്തനെ കൂട്ടുന്ന തീരുമാനം വേണ്ടെന്ന് വെച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here