രണ്ടാം വന്ദേഭാരത് ഓടിത്തുടങ്ങി; ആദ്യ യാത്ര കാസർകോട് നിന്ന് ആരംഭിച്ചു

കാസർകോട്: കേരളത്തിലെ രണ്ടാം വന്ദേഭാരത് കാസർകോട് നിന്ന് തിരുവന്തപുരത്തേക്ക് യാത്ര തുടങ്ങി. ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിച്ചു. ഇതിനൊപ്പം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അനുവദിച്ച എട്ട് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും നടന്നു. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നേരത്തെ ഒന്നാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക-റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top