നമ്മള്‍ കഴുതകൾ!! മോദിയെ വിറപ്പിച്ച തലക്കെട്ടുകളുടെ തമ്പുരാന്‍, ആര്‍ രാജഗോപാല്‍ ടെലിഗ്രാഫ് വിട്ടു

സംഘപരിവാറിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമർശിക്കുന്ന വെടിക്കെട്ട് പത്ര തലക്കെട്ടുകള്‍ കൊണ്ട് പ്രശസ്തനായ പത്രാധിപര്‍ കളമൊഴിഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രമായ ‘ദ ടെലിഗ്രാഫ്’-നെ (The Telegraph) വൈറലാക്കിയ പത്രാധിപരാണ് ഒഴിയുന്നത്.

എഡിറ്റര്‍ അറ്റ്ലാര്‍ജ് പദവി വഹിച്ചിരുന്ന രാജഗോപാല്‍ ആണ് രാജിവെച്ചത്. മോദി സര്‍ക്കാരിനെതിരെ അസുഖകരമായ വാര്‍ത്തകളും കുറിക്കു കൊള്ളുന്ന തലക്കെട്ടുകളും കൊടുത്ത് ടെലിഗ്രാഫിനെ ജനകീയമാക്കിയ എഡിറ്ററാണ് രാജഗോപാൽ. തിരുവനന്തപുരം സ്വദേശിയാണ്. ഇന്നലെ രാജി സമര്‍പ്പിച്ചെന്ന് രാജഗോപാൽ മാധ്യമ സിന്‍ഡിക്കറ്റിനോട് സ്ഥീകരിച്ചു.

1996ല്‍ ജോയിന്റ് ന്യൂസ് എഡിറ്ററായി ടെലിഗ്രാഫില്‍ ചേര്‍ന്ന അദ്ദേഹം പടിപടിയായി ഉയര്‍ന്ന് 2016ല്‍ എഡിറ്റര്‍ പദവിയിലെത്തി. 2023 സെപ്റ്റംബര്‍ വരെ പത്രാധിപര്‍ പദവിയില്‍ തുടര്‍ന്നു. രാജഗോപാലിന്റെ പത്രാധിപത്യത്തില്‍ ടെലിഗ്രാഫ് രാജ്യത്താകമാനം ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. സംഘപരിവാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തലക്കെട്ടുകള്‍ തന്നെയായിരുന്നു ആകര്‍ണം.

കേന്ദ്ര സര്‍ക്കാരിന്റെ പ്രീണനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതിരുന്ന രാജഗോപാലിനെ ഒടുക്കം ഉടമകളായ ആനന്ദ ബസാര്‍ പത്രിക ഗ്രൂപ്പ് കൈവിട്ടു. എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്നൊരു പദവിയിലേക്ക് ഒതുക്കി. പത്രത്തിൽ മാസത്തിലൊരു കോളം എഴുതേണ്ട ജോലി മാത്രമാക്കി അദ്ദേഹത്തിന്റെ മാധ്യമ ഇടപെടൽ ഒതുക്കി. ഇതിനൊടുവിലാണ് അദ്ദേഹത്തിൻ്റെ രാജി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here