‘മാസപ്പടിയിൽ അന്വേഷണം വിജിലൻസിന് കൈമാറേണ്ട’, നേരിട്ട് കേസെടുത്താൽ മതിയെന്ന് മാത്യു കുഴൽനാടൻ കോടതിയിൽ; വിധി പറയുന്നത് ഏപ്രിൽ 12ലേക്ക് മാറ്റി

തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി വിധി പറയാന്‍ ഈ മാസം 12ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനി സേവനം നൽകാതെ പണം വാങ്ങിയെന്നും ഇതിൽ കേസെടുക്കാൻ വിജിലൻസിന് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കേസ് വിജിലൻസിന് കൈമാറണമെന്ന ആവശ്യത്തിൽ നിന്ന് കുഴൽനാടൻ പിന്മാറി. കോടതി നേരിട്ട് കേസ് എടുത്താൽ മതിയെന്ന് മാത്യു കുഴൽനാടൻ അറിയിച്ചു. എന്നാൽ ഏതെങ്കിലും ഒരു നിലപാടിൽ ഉറച്ചുനിൽക്കാൻ കോടതി കുഴൽനാടനോട് ആവശ്യപ്പെട്ടു. മാസപ്പടിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുത്തിട്ടുണ്ട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) ടീമും അന്വേഷണം നടത്തുന്നുണ്ട്.

അന്വേഷണം ആവശ്യപ്പെട്ട് ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്. കരിമണൽ ഖനനത്തിനാണ് സിഎംആർഎൽ എം.ഡി ശശിധരൻ കർത്താ സ്ഥലം വാങ്ങിയതെങ്കിലും ഖനനാനുമതി ലഭിച്ചിരുന്നില്ല. സിഎംആര്‍എല്ലിനു വേണ്ടി ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കുന്നതിനായി മുഖ്യമന്ത്രി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കുഴൽനാടന്റെ ആരോപണം. കൂടാതെ സേവനങ്ങളൊന്നും നൽകാതെയാണ് സിഎംആർഎല്ലിൽ നിന്നും വീണ പണം കൈപ്പറ്റിയതെന്നും പരാതി ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top