ചേർത്തല കോടതി വളപ്പിൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് വളഞ്ഞിട്ട് തല്ലി
September 23, 2023 4:16 PM
ആലപ്പുഴ : ആലപ്പുഴ ചേർത്തല കോടതി വളപ്പിൽ യുവതിക്ക് ക്രൂര മർദ്ദനം. ഭർത്താവും ഭർതൃമാതാവും ചേർന്ന് യുവതിയെ പോലിസുകാരുടെ മുൻപിൽ വെച്ച് വളഞ്ഞിട്ട് തല്ലി. കുടുംബ തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. യുവതിയും ഭർത്താവും തമ്മിലുളള വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ ഇവരുടെ രണ്ടു കുട്ടികളെയും ഭർത്താവിനെ ഏൽപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കുട്ടികളെ വിട്ട് നൽകാൻ യുവതി വിസമ്മതിച്ചതോടെയായിരുന്നു മർദ്ദനം. കോടതി വളപ്പിലെ മർദ്ദനത്തിൽ ചേർത്തല പൊലീസ് കേസെടുത്തിട്ടുണ്ട്. മുമ്പും ഇരു കൂട്ടരും തമ്മിൽ കോടതി വളപ്പിൽവെച്ച് തർക്കമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here