പ്രണയപ്പക; യുവതിയെ കഴുത്തറത്ത് യുവാവ്, ആത്മഹത്യാ ശ്രമവും, ഇരുവരും ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: നേമം സ്വദേശിയായ രമ്യ രാജീവാണ് ആക്രമണത്തിന് ഇരയായത്. മുട്ടത്തറ സ്വദേശിയായ ദീപക്കാണ് ആക്രമണത്തിന് പിന്നില്‍. നാല് വര്‍ഷമായ ഇരുവരും പ്രണത്തിലായിരുന്നു. ഇന്ന് രമ്യയുടെ വീട്ടിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയത്.

വീട്ടില്‍ നിന്ന് വിളിച്ചിറക്കാനുള്ള ദീപക്കിന്റെ നീക്കത്തിന് രമ്യ വഴങ്ങാത്തതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് വിവരം. ദീപക്ക് ദീര്‍ഘ നേരം രമ്യയുമായി വീട് സമീപം നിന്ന് സംസാരിച്ചിരുന്നു. ഇക്കാര്യം സമീപവാസികളും കണ്ടിരുന്നു. ഇതിനിടയില്‍ രമ്യനിലവിളിച്ച് വീട്ടിലേക്ക് ഓടുകയായിരുന്നു. പിന്‍തുര്‍ന്ന് എത്തിയ ദീപക്ക് രമ്യയുടെ വീട്ട് പടിക്കല്‍ വച്ചാണ് കഴുത്തില്‍ കുത്തിയത്. ഇതേതുടര്‍ന്ന് രമ്യ പുറത്തേക്ക് ഓടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രമ്യയെ ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം ദീപക്ക് രമ്യയുടെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നേമം പോലീസ് സ്ഥിലത്ത് എത്തി പരിശോധന നടത്തി. ഇതിനിടയിലാണ് ദീപക്ക് കഴുത്തറത്ത് ആത്മഹത്യ ശ്രമം നടത്തിയത്. സംഭവ സമയത്ത് രമ്യയുടെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

നെടുമങ്ങാട് സ്വദേശിയായ രമ്യ 15 വര്‍ഷമായി നേമത്താണ് താമസിക്കുന്നത്. നേമത്തുള്ള സുപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിയായിരുന്നു. രമ്യയുടെ മാതാവ് സമീപത്തെ പെട്രോള്‍പമ്പില്‍ ജീവനക്കാരിയാണ്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇരുവരുടേയും നില അതീവ ഗുരുതരമാണ്. പെണ്‍കുട്ടിക്ക് കഴുത്തിന് ഗുരുതരമായ പരിക്കേറ്റിട്ടൂുണ്ട്. ഞരമ്പുകള്‍ മുറിഞ്ഞു പോയതിനാല്‍ അടിയന്തര ശസ്ത്രക്രീയ നടക്കുകയാണ്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിയാണ് ഇരുപത്തിയാറുകാരനായിരുന്ന ദീപക്ക് ചെയ്തിരുന്നത്. നേമം പോലീസ് സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്.

Logo
X
Top