ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ ഓഫീസ് കുത്തിത്തുറന്ന് കേബിളുകള്‍ മോഷ്ടിച്ചു; ഏഴംഗ സംഘം പിടിയില്‍
പത്തനംതിട്ട: ശബരിമല ശരംകുത്തിയില്‍ ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്ന് 3ജി, 4 ജി കാര്‍ഡുകളും കേബിളുകളും മുറിച്ച് കടത്തിയ സംഭവത്തില്‍ 7 പേരെ ഇടുക്കി പുളിയൻമലയിൽ നിന്ന് പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കേബിളുകള്‍ മുറിച്ചതിനാല്‍ ടവറില്‍ നിന്നുള്ള സിഗ്നല്‍ തടസപ്പെടുമോ എന്ന ആശങ്കയും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.
ശബരിമല നട തുറക്കുമ്പോള്‍ മാത്രം തുറക്കുന്ന ബിഎസ്എന്‍എല്‍ ഓഫീസാണ് ശരംകുത്തിയിലേത്. വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ വാല്‍വ് തുറക്കാന്‍ അവിടെ എത്തിയപ്പോള്‍ മോഷണ സംഘത്തിലെ ചിലര്‍ ഓടിപ്പോകുന്നത് കണ്ടു. ഇതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.
ഓഫീസ് അടഞ്ഞ് കിടക്കുകയായിരുന്നതിനാല്‍ കേബിളുകള്‍ മോഷണം പോയത് ബിഎസ്എന്‍എല്‍ അറിഞ്ഞിരുന്നില്ല. പല തവണയായാണ് ഇവര്‍ കേബിളുകള്‍ മുറിച്ച് കടത്തിയതെന്ന് പമ്പ പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ‘കാട് വഴിയാണ് കേബിളുകള്‍ കടത്തിയതും രക്ഷപ്പെട്ടതും. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ ഏഴുപേരും പിടിയിലായിട്ടുണ്ട്. ചാലക്കയം ഭാഗങ്ങളിലേക്ക് എത്താന്‍ കാട്ടിലൂടെ വഴിയുണ്ട്’. രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ബിഎസ്എല്ലിന് വന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്ത് വരുകയാണെന്നും ഇവരുടെ വിശദ വിവരങ്ങള്‍ പിന്നീട് നല്‍കാമെന്നും പത്തനംതിട്ട എസ്പി അജിത്ത് വി.മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here