അന്യസംസ്ഥാനക്കാര്‍ പ്രതിയാകുന്ന മോഷണക്കേസുകളില്‍ വര്‍ദ്ധന; നാലു വര്‍ഷത്തിനിടെ 1378 കേസുകള്‍
ഹരിയാനയില്‍ നിന്നെത്തി തൃശൂരില്‍ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ച മോഷണസംഘം തമിഴ്‌നാട്ടില്‍ വച്ച് പോലീസ് പിടിയിലായത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഏറെ ആസൂത്രണത്തിന് ഒടുവിലായിരുന്നു ഈ മോഷണം നടത്തിയത്. രക്ഷപ്പെടാനുളള ട്രക്ക് അടക്കമായാണ് സംഘം കേരളത്തില്‍ മോഷണത്തിന് എത്തിയത്. ഇതുള്‍പ്പെടെ സംസ്ഥാനത്ത് അന്യസംസ്ഥാനക്കാര്‍ പ്രതിയാകുന്ന മോഷണക്കേസുകളില്‍ വര്‍ദ്ധനയാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്.
നാലു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 1378 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1325 കേസുകളിലെ പ്രതികള്‍ പിടിയിലായിട്ടുണ്ട്. 2021ല്‍ 192, 2022ല്‍ 350, 2023ല്‍ 519, 2024 സെപ്റ്റംബര്‍ വരെ 307 കേസുകളുമാണ് മോഷണത്തിന് അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍ക്കെതിരെ രജിസ്റ്റർ ചെയ്തത്. ഇത്തരം കേസുകളില്‍ ഭൂരിഭാഗം കേസുകളിലെ പ്രതികളെയും പിടികൂടാനും തൊണ്ടി മതുല്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്തിട്ടുണ്ട് എന്നത് ആശ്വാസം നല്‍കുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതാണ് ഈ കണക്കുകള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here