മോഷണസംഘം എന്ന് സംശയിച്ച് പോലീസ് പിടികൂടിയ പ്രതികളെ കാണാന്‍ കുടുംബം എത്തി; മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

കുറുവ സംഘം എന്ന് സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്ത മോഷണക്കേസ് പ്രതികളെ തേടി കുടുംബം ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി. നാടകീയ രംഗങ്ങളാണ് സ്റ്റേഷനില്‍ നടന്നത്. പോലീസിനെ കുറ്റപ്പെടുത്തിയാണ് ഇവര്‍ മാധ്യമങ്ങളെ കണ്ടത്. കുപ്പി പെറുക്കിയും വിറ്റും ഉപജീവനം നടത്തുന്നവരാണ് എന്നാണ് ഇവര്‍ പറഞ്ഞത്.
അറസ്റ്റ് ചെയ്തവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പീഡനം നേരിട്ടതായും ഇവര്‍ ആരോപിച്ചു. സന്തോഷ്, മണികണ്ഠനും എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരുടെ കുടുംബം ആണ് സ്റ്റേഷനില്‍ എത്തിയത്.
“തമിഴ്നാട്ടില്‍ സന്തോഷിന് കേസ് ഉണ്ടെന്നും ഇപ്പോള്‍ കുഴപ്പങ്ങള്‍ ഒന്നും കാണിക്കാറില്ലെന്നാണ് ഇവര്‍ പറഞ്ഞത്. ഇതിന് മുന്‍പ് ആലപ്പുഴയില്‍ വന്നിട്ടില്ല. മൂന്നു ദിവസം മുന്‍പാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിയത്.” ട്രെയിന്‍ ടിക്കറ്റ് കാണിച്ച് കുടുംബം പറയുന്നു.
ഇന്നലെയാണ് ആലപ്പുഴയിലെ മോഷണവുമായി ബന്ധപ്പെട്ട് സന്തോഷ്, മണികണ്ഠന്‍ എന്നിവരെ കൊച്ചിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിലങ്ങുമായി രക്ഷപ്പെട്ട സന്തോഷിനെ ഇന്നലെ രാത്രിയാണ് എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്ന് പോലീസ് പിടിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here