മോഷണം ഗള്‍ഫിലിരുന്ന് സിസിടിവിയില്‍ കണ്ടു; ആലുവയില്‍ കുടുങ്ങിയത് ഇതര സംസ്ഥാന തൊഴിലാളികള്‍
ഗള്‍ഫില്‍ ഇരുന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ട് മോഷ്ടാക്കളെ കുടുക്കി. ആലുവ പറവൂരിലെ നിസാര്‍ ആണ് മോഷണദൃശ്യങ്ങള്‍ പോലീസിനു അയച്ചുകൊടുത്ത് മോഷ്ടാക്കളെ കുടുക്കിയത്.
മോഷ്ടാക്കള്‍ എത്തുന്ന ദൃശ്യങ്ങള്‍ നിസാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ തുണി കൊണ്ട് ക്യാമറ മൂടിയിരുന്നു. എന്നാല്‍ അതിനുമുന്‍പ് ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ആലുവ പോലീസിന് ദൃശ്യങ്ങള്‍ അയച്ചു നല്‍കി.
മൂന്ന് പേര്‍ അടങ്ങിയ അതിഥി തൊഴിലാളി സംഘമാണ് മോഷണത്തിന് എത്തിയത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീട്ടുകാര്‍ ഉറങ്ങുന്ന സമയത്താണ് മോഷണം നടന്നത്. രണ്ട് വളകളാണ് മോഷണം പോയത്. ദൃശ്യങ്ങള്‍ കണ്ട പോലീസിന്റെ അന്വേഷണം നീങ്ങിയത് അതിഥി തൊഴിലാളികളിലേക്ക് ആണ്. താമസിയാതെ ഇവര്‍ പിടിയിലാവുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here