തേനി അപകടത്തില്‍ മരിച്ച മൂന്ന് പേരും കോട്ടയം സ്വദേശികള്‍; ഒരാള്‍ക്ക് ഗുരുതര പരുക്ക്

തേ​നി​യില്‍ ടൂ​റി​സ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മ​രി​ച്ച മൂ​ന്ന് പേ​രും കോ​ട്ട​യം സ്വ​ദേ​ശി​ക​ൾ. കെ.​ജെ.സോ​ണി​മോ​ൻ, ജെ​യി​ൻ തോ​മ​സ്, ജോ​ബീ​ഷ് തോ​മ​സ് അ​മ്പ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങുന്ന വഴിയാണ് അപകടം. ഇടിയെ തുടര്‍ന്ന് കാറും ബസും മറിഞ്ഞു.

ഒപ്പമുണ്ടായിരുന്ന പി.​ഡി.ഷാ​ജിക്ക് ഗു​രു​ത​ര​മാ​യി പരുക്കേറ്റിട്ടുണ്ട്. ഷാജി തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അ​പ​ക​ട​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സി​ൽ സ​ഞ്ച​രി​ച്ച 18 പേ​ർ​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തേ​നി പെ​രി​യ​കു​ള​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top