ഇന്ത്യൻ പ്രതിനിധികൾക്ക് നേരെ ഭീഷണിയുണ്ട്; വിസ നല്‍കുന്നത് നിര്‍ത്തിവെച്ച നടപടിയ്ക്ക് വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ പ്രതിനിധികൾക്ക് നേരെ ഭീഷണിയുള്ളതു കൊണ്ടാണ് വിസ നടപടികൾ നിർത്തിവെച്ചതെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം പരിശോധിക്കുന്നുണ്ടെന്ന് വിദേശകാര്യ വക്‌താവ്‌ അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം മുൻവിധിയോടെയും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ്. കേസിനെക്കുറിച്ചുള്ള വ്യക്തമായ വിവരം ഇതുവരെ കാനഡ പങ്കുവെച്ചിട്ടിലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാനഡയുമായുള്ള നയതന്ത്ര പ്രശ്നത്തിൽ സഖ്യകക്ഷികളോട് രാജ്യത്തിൻറെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്‌ക്കെതിരെ സഖ്യ കക്ഷികളെ കൂട്ടു പിടിക്കാൻ കാനഡ ശ്രമിച്ചതായും ആരോപണം ഉണ്ട്. ഇന്ത്യ കാനഡ ബന്ധം മുൻപെങ്ങും ഇല്ലാത്ത വിധം വഷളായിക്കൊണ്ടിരിക്കുകയാണ് . ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളെ വരെ പുറത്താക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top