വിനേഷ് ഫോഗട്ടിന്റെ ഭാഗത്തും തെറ്റുണ്ട്; ഗുസ്തിയുടെ നിയമങ്ങൾ അവൾക്ക് അറിയാവുന്നതാണ്: സൈന നെഹ്‌വാൾ

പാരിസ് ഒളിമ്പിക്സിലെ ഗുസ്തി 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ മൽസരിക്കുന്നതിൽ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് രാജ്യം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. വിനേഷിന്റെ ഭാഗത്തും തെറ്റുണ്ടെന്ന് സൈന എൻഡിടിവിയോട് പറഞ്ഞു.

പരിചയസമ്പന്നയായ കായികതാരമാണ് വിനേഷ്. ഒളിമ്പിക്സിലെ ഗുസ്തിയുടെ നിയമങ്ങൾ അവൾക്ക് അറിയാം. എന്താണ് പറ്റിയ തെറ്റെന്ന് എനിക്കറിയില്ല, അതും അവസാന ദിവസം. അവൾ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ എപ്പോഴും കണ്ടിട്ടുണ്ട്. പൊതുവെ ഇത്തരം തെറ്റുകൾ ഈ തലത്തിലുള്ള ഒരു കായികതാരത്തിനും സംഭവിക്കാറില്ല. ഇതെങ്ങനെ സംഭവിച്ചു എന്നത് ഒരു ചോദ്യചിഹ്നമാണ്. അവളുടെ കൂടെ വലിയൊരു ടീമുണ്ട്. ധാരാളം പരിശീലകരും ഫിസിയോതെറാപ്പിസ്റ്റുകളും പരിശീലകരും ഉണ്ട്. എന്നിട്ടും ഇതെങ്ങനെ പറ്റിയെന്ന് മനസിലാകുന്നില്ലെന്ന് സൈന പറഞ്ഞു.

”ഇത് വിനേഷിന്റെ ആദ്യ ഒളിമ്പിക്സ് അല്ല, മൂന്നാം ഒളിമ്പിക്‌സാണ്. ഏഷ്യൻ ഗെയിംസ് ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനുമാണ്. ഇത്ര പരിചയ സമ്പന്നയായ കായികതാരമെന്ന നിലയിൽ അവൾ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആണ്. എന്നിട്ടും ഇങ്ങനെ പറ്റിയെങ്കിൽ, വിനേഷിന്റെ ഭാഗത്തും എവിടെയോ പിഴവ് സംഭവിച്ചിട്ടുണ്ടാകും. ആ കുറ്റം ഏറ്റെടുക്കണം. കാരണം, ഇത്രയും വലിയ മൽസരത്തിന് മുമ്പ്, ഭാരം അനുവദനീയമായ പരിധിക്കുള്ളിൽ ആയിരിക്കാൻ ഏതൊരു കായികതാരവും ശ്രദ്ധിക്കും. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഉത്തരം നൽകാൻ അവൾക്കോ ​ പരിശീലകനോ മാത്രമേ കഴിയൂ. ഉറപ്പായ ഒരു മെഡൽ രാജ്യത്തിന് നഷ്ടമായതിൽ എനിക്ക് നിരാശ തോന്നുന്നു,” സൈന പറഞ്ഞു.

അവളും പരിശീലകരും ഏത് മാനസിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് മനസിലാകുന്നുണ്ട്. എങ്കിലും എന്താണ് സംഭവിച്ചതെന്ന് അവർ കൃത്യമായി പറയണം. അത് രാജ്യത്തിന് അറിയേണ്ടതുണ്ട് എന്നും സൈന കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top