വനിതാഡോക്ടറുടെ പീഡന പരാതിയിൽ നാലു വർഷമായിട്ടും നടപടിയില്ല; കേസ് എടുക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

എറണാകുളം: ഗവണ്മെന്റ് ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടറിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതിയുമായി വനിതാ ഡോക്ടർ. 2019-ൽ നടന്ന സംഭവത്തിൽ അന്ന് തന്നെ പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് വീണ്ടും അധികൃതരെ സമീപിച്ചിരിക്കുന്നത്.
ഹൗസ് സർജൻസി സമയത്ത് ഡോക്ടർ ബലമായി ശരീരത്തിൽ കയറി പിടിക്കുകയും ചുംബിക്കുകയും ചെയ്തെന്നാണ് പരാതി .

സംഭവം നടന്ന കാലത്ത് ഫോൺ വഴി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. നാല് വർഷം ആയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇപ്പോൾ വീണ്ടും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ടെന്ന് ഇരയുടെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡയറക്ടറോടു മന്ത്രി ആവശ്യപ്പെട്ടു. പരാതി മറച്ചുവച്ചോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്തന്നമെന്നും നിർദേശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top