അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ സംവരണം ഉണ്ടാവില്ല, മണ്ഡല പുനർനിർണ്ണയതിന് ശേഷം, ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. അതുവഴി ലോക് സഭയിലും സംസഥാന നിയമസഭകളിലും സ്ത്രീകൾക് 33 ശതമാനം സംവരണം ഉറപ്പാക്കും. എന്നാൽ ഇത് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. അതേസമയം രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല.

വനിതാ സംവരണം നിലവിൽ വന്നാൽ ലോക്‌സഭയിലെ എംപിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി പറഞ്ഞു. ബിൽ നിയമമാക്കുന്നതോടെ ഇന്ത്യൻ ജനാധിപത്യത്തിലെ നായികകല്ലായി ഇതുമാറും. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം ചരിത്ര നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഭരണഘടനയുടെ 108 ഭേദഗതി എന്നറിയപ്പെടുന്ന വനിതാ സംവരണ ബിൽ 2008ലാണ് തയ്യാറായതെങ്കിലും 2010ലാണ് രാജ്യസഭാ പാസ്സാക്കിയത്. രാജ്യസഭയിൽ അന്ന് നടന്ന ചർച്ചക്കിയടയിൽ ബിൽ സമാജ്വാദി പാർട്ടി, ബി എസ് പി എന്നിവർ എതിർത്തു. വനിതാ സംവരണത്തിനുള്ളിൽ ജാതി സംവരണം വേണമെന്നായിരുന്നു ഈ പാർട്ടികളുടെ വാദം. രാഷ്ട്രീയ എതിർപ്പ് രൂക്ഷമായതിനെ തുടർന്ന് ബിൽ പരിഗണിച്ചില്ല. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് പുതിയ പാർലമെൻറ് മന്ദിരത്തിൽ ബിൽ അവതരിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top