ലോഡ്ഷെഡിങ് ഉണ്ടാകില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ കെഎസ്ഇബിയോട് മറ്റ് മാര്‍ഗങ്ങള്‍ തേടി സര്‍ക്കാര്‍; ഉടന്‍ തീരുമാനം പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉണ്ടാകില്ലെന്ന് അറിയിച്ച് സര്‍ക്കാര്‍. വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മറ്റ് വഴികള്‍ തേടണമെന്ന് സര്‍ക്കാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. ലോഡ്ഷെഡിങ് അല്ലാതെ മറ്റൊരു വഴിയില്ലെന്ന് കെഎസ്ഇബി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകിട്ട് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് കെഎസ്ഇബി. മുഖ്യമന്ത്രിയുമായി വൈദ്യുതി മന്ത്രി കൂടിക്കാഴ്ച നടത്തിയശേഷം തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.

കനത്ത ചൂട് തുടരുമ്പോഴും രാത്രി പലയിടത്തും അരമണിക്കൂര്‍ വരെ വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യമാണ്. അമിത ഉപയോഗം കാരണം ട്രാന്‍സ്ഫോര്‍മര്‍ ട്രിപ്പാകുന്നതാണ് വൈദ്യുതി തടസ്സപ്പെടാന്‍ കാരണമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. നേരത്തെ വൈകിട്ട് ആറ് മുതല്‍ 11 മണിവരെയായിരുന്ന പീക്ക് ടൈം പുലര്‍ച്ചെ രണ്ട് മണിവരെ നീട്ടി. ഈ സമയത്ത് ഓരോ ദിവസവും അയ്യായിരത്തിലേറെ മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടി വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top