മുണ്ടക്കൈയില്‍ ജീവൻ്റെ തുടിപ്പ് അവശേഷിക്കുന്നില്ലെന്ന് തെർമൽ ഇമേജിംഗ് റിപ്പോർട്ടും; മരണം 313 ആയി

വയനാട് ദുരന്തഭൂമിയിൽ ജീവൻ്റെ തുടിപ്പുകൾ അവശേഷിക്കുന്നില്ലെന്ന് തെർമൽ ഇമേജിംഗ് പരിശോന റിപ്പോർട്ടും. കഴിഞ്ഞ ദിവസമാണ് വയനാട് ജില്ലാ ഭരണകൂടത്തിൻ്റെആവശ്യപ്രകാരം സർവേ ഓഫ് ഇന്ത്യയാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. മണ്ണിനടിയിൽ ജീവനോടെ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുന്ന ഡ്രോണിൽ ഘടിപ്പിച്ച തെർമൽ ഇമേജിംഗ് ക്യാമറകൾ ഉപയോഗിച്ചായിരുന്നു പരിശോധന. റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി,
ഉരുൾപൊട്ടൽ ബാധിച്ച മുണ്ടക്കൈ,പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവാണ് എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ദുരന്തഭൂമിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്.
ചൊവാഴ്ച പുലർച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 316 ആയി. ഇതില്‍ 23 പേര്‍ കുട്ടികളാണ്. 29 കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലധികം ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ല. ദുരന്തമേഖലയെ ആറ് സോണുകളായിതിരിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ ഒഴുകിയെത്തിയ നിലമ്പൂർ ചാലിയാറിലും ഇന്ന് തിരച്ചിൽ തുടരുന്നുണ്ട്. പ്രദേശത്ത് തുടരുന്ന കനത്ത മഴ ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here