കള്ളൻ മിന്നൽ മുരളി!! വിഗ്രഹമോഷണക്കേസ് പ്രതിയെ തേടി മലപ്പുറം പോലീസ്
മലപ്പുറം: കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം മോഷ്ടിച്ച ശേഷം ചുമരില്‍ നെയ്യ് കൊണ്ട് മിന്നല്‍ മുരളി എന്നെഴുതി കള്ളൻ സ്ഥലം വിട്ടു. മൂടേപ്പുറത്ത് മുത്തന്‍ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സംഭവത്തിൽ കേസെടുത്ത് മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ പരികര്‍മിയാണ് ക്ഷേത്രത്തിന്‍റെ വാതിലുകള്‍ തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രധാന ശ്രീകോവിലിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയതായി കണ്ടെത്തി. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലും കള്ളൻ കയറിയിട്ടുണ്ട്. ഇവിടുന്ന് ഒന്നും പോയിട്ടില്ലെങ്കിലും പൂജക്കുപയോഗിക്കുന്ന നെയ്യുപയോഗിച്ചാണ് ചുമരില്‍ മിന്നല്‍ മുരളി എന്നെഴുതിയത്.
നഷ്ടപ്പെട്ട പഞ്ചലോഹ വിഗ്രത്തിന് ഒരു ലക്ഷം രൂപയോളം വില വരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ശ്രീകോവിലിനുള്ളിലെ സ്വര്‍ണ്ണമാലകൾ നഷ്ടപ്പെട്ടില്ല. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേരി ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here